വാഷിങ്ടണ്‍ ഡിസി: ആഭ്യന്തര കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ മുഴുവനായി ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി. ഇന്നലെ പുറത്തിറക്കിയ വാർത്താ ബുള്ളറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോ ബൈഡൻ പ്രസിഡന്റാകുന്നതിനെ എതിർത്ത് ഗവൺമെന്റ് വിരുദ്ധ ശക്തികളിൽ നിന്നാണ് ഭീഷിണിയുയർന്നിട്ടുള്ളതെന്നും ജനുവരി 20 മുതൽ ഈ സാഹചര്യം നിലനിൽക്കുകയാണെന്നും ബുള്ളറ്റിനിൽ പറയുന്നു. സമീപദിവസങ്ങളില്‍ അക്രമാസക്തമായ ലഹളകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി നൂറ്റിഅമ്പതിൽപരം തീവ്രവാദി ഗ്രൂപ്പിൽപ്പെട്ടവരെ ഇതിനകം തന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. കോവിഡ്19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…