മനുഷ്യരാശി ഒന്നടങ്കം അറിയാൻ താൽപര്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് പറക്കും തളികകളുടെയും അന്യഗ്രഹ ജീവികളുടെയും പിന്നിലെ സത്യം. നിരവധി വാദങ്ങൾ ഈ വിഷയത്തിൽ പറയപ്പെടുന്നുണ്ടെങ്കിലും ലോകരാജ്യങ്ങളിലെ ഒരു സർക്കാർ പോലും ഔദ്യോഗികമായി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ ഈ വിഷയത്തിൽ കുറേകൂടി വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ നാവിക സേനാ അധികൃതർ. നാവികസേനയുടെ പക്കൽ നിന്ന് ചോർന്ന മൂന്ന് വീഡിയോ ക്ലിപ്പുകളാണ് വിഷയം. പറക്കും തളികകളെ നേരിട്ട് കണ്ട അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചോര്‍ന്നത്. ഈ ക്ലിപ്പുകള്‍ സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നാവികസേന അധികൃതര്‍. വ്യാജദൃശ്യങ്ങളല്ല ഇതെന്ന് അര്‍ത്ഥം.
2007ലും 2015ലുമായി എടുത്തതാണ് ഈ വീഡിയോ. ഇത് സത്യമാണെങ്കിലും പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നാണ് അമേരിക്കന്‍ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷന്‍സ് ആയ ജോസഫ് ഗ്രാഡിഷര്‍ മാധ്യമങ്ങളോട് പറഞ്ഞത്. യുദ്ധവിമാനത്തിന്‍റെ ഇന്‍ഫ്രാറെഡ് ക്യാമറയിലാണ് നേവിയുടെ ഭാഷയിലെ അജ്ഞാത പറക്കുംയന്ത്രങ്ങള്‍ പതിഞ്ഞത്. വളരെ വേഗത്തില്‍ ചലിക്കുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു ഇവയെല്ലാം.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…