വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ്. ഇടപെടാം, ഇടപെടാതിരിക്കാം. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. എന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കായി ഇറാൻ സമീപിച്ചതായി അവകാശപ്പെട്ട ട്രമ്പ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു
ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ പ്രസ്താവന സംബന്ധിച്ചും ട്രമ്പ് മറുപടി നൽകി. ‘ഞാന്‍ ആശംസകള്‍ പറയുന്നു’ എന്നായിരുന്നു ട്രമ്പ് പ്രതികരിച്ചത്. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും ട്രമ്പ് വ്യക്തമാക്കി. അതേസമയം, ചര്‍ച്ചകള്‍ക്ക് സമീപിച്ചെന്ന് ട്രമ്പിന്റെ അവകാശവാദം ഇറാന്‍ തള്ളിയിട്ടുണ്ട്.

