കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടി റാബിസ് വാക്സിനെടുത്തിരുന്നുവെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്.
കണ്ണൂർ നഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 70 ഓളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. വലിയ ആശങ്കയാണ് നഗരത്തിൽ നിലനിൽക്കുന്നത്.

