Friday, May 17, 2024
spot_img

കൊടു കൈ ; ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക; ഇത് താൻടാ സൗഹൃദമെന്ന് സമൂഹ മാധ്യമങ്ങൾ

വാഷിങ്ടൺ : ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക . ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകളാണ് അമേരിക്കൻ നിരോധിക്കാനൊരുങ്ങുന്നത് . സ്വകാര്യത സംരക്ഷണം, രാജ്യ സുരക്ഷ എന്നിവയുടെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയും രം​ഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് അറിയിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആപ്പുകൾ നിരോധിക്കുന്ന കാര്യം വരികയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നതിന് മുന്നേ ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
നേരത്തെ, ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ അമേരിക്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Related Articles

Latest Articles