Ukraine Attacked Russia
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) ആറാം ദിനവും ശക്തമാകുന്നു. യുദ്ധഭൂമിയായി മാറിയ യുക്രെയിനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു. അതേസമയം ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആക്രമണം കൂടുതൽ ശക്തമാക്കുകയാണ് റഷ്യ. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്. ഇവിടെ മേയർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം റഷ്യ-യുക്രെയ്ൻ പ്രശ്‌ന പരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി രണ്ടാം വട്ട ചർച്ച ഉടൻ നടത്തും. ബെലാറൂസിൽ ഇന്നലെയാണ് റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ ചർച്ച നടത്തിയത്. അഞ്ചര മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് പ്രതിനിധികൾ ബെലാറൂസിൽ നിന്നും മടങ്ങിയത്. ധാരണയിലെത്താനുള്ള നിർദ്ദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. അടുത്ത വട്ട ചർച്ച പോളണ്ട്-ബെലാറൂസ് അതിർത്തിയിലായിരിക്കുമെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത വട്ട ചർച്ച നടക്കുമെന്നും സൂചനയുണ്ട്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…