Saturday, June 8, 2024
spot_img

ആറാം ദിനവും യുദ്ധം ശക്തമാകുന്നു; രണ്ടാം വട്ട ചർച്ച ഉടൻ; കൂട്ടത്തോടെ പലായനം ചെയ്ത് യുക്രെയ്ൻ ജനത

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) ആറാം ദിനവും ശക്തമാകുന്നു. യുദ്ധഭൂമിയായി മാറിയ യുക്രെയിനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു. അതേസമയം ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്.

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആക്രമണം കൂടുതൽ ശക്തമാക്കുകയാണ് റഷ്യ. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.

ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്. ഇവിടെ മേയർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം റഷ്യ-യുക്രെയ്ൻ പ്രശ്‌ന പരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി രണ്ടാം വട്ട ചർച്ച ഉടൻ നടത്തും. ബെലാറൂസിൽ ഇന്നലെയാണ് റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ ചർച്ച നടത്തിയത്. അഞ്ചര മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് പ്രതിനിധികൾ ബെലാറൂസിൽ നിന്നും മടങ്ങിയത്. ധാരണയിലെത്താനുള്ള നിർദ്ദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. അടുത്ത വട്ട ചർച്ച പോളണ്ട്-ബെലാറൂസ് അതിർത്തിയിലായിരിക്കുമെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത വട്ട ചർച്ച നടക്കുമെന്നും സൂചനയുണ്ട്.

Related Articles

Latest Articles