ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ബിജെപി. ഒന്‍പത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കി. എന്നാല്‍ മൂന്നിടത്ത് ജയിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടായില്ല.
ബാഗേശ്വര്‍, ചമ്പാവത്, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ഉദ്ദംസിംഗ് നഗര്‍, രുദ്രപ്രയാഗ്, ഡെറാഡൂണ്‍, തെഹ്രി, പൗരി ജില്ലാ പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനങ്ങളാണ് ബിജെപി സ്വന്തമാക്കിയത്. ഇതില്‍ നാലിടത്തും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
അല്‍മോറ, ഉത്തരകാശി, ചമോലി ജില്ല പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങളാണ് കോണ്‍ഗ്രസിനു ലഭിച്ചത്.

