തിരുവനന്തപുരം:എം.പിമാരുടെ പ്രാദേശിക മേഖല വികസന ഫണ്ട് (എം പി ലാഡ്‌സ്) വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2021-22 വര്‍ഷം വരെ അംഗീകാരം നല്‍കിയ പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
എം.പിമാരായ അടൂര്‍ പ്രകാശ്, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, ജോസ്.കെ മാണി, മുന്‍ എം.പിമാരായ സുരേഷ് ഗോപി, എ.കെ ആന്റണി എന്നിവരുടെ ഫണ്ടുപയോഗിച്ച് നിലവില്‍ നടക്കുന്ന 158 പ്രവൃത്തികളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്.
ഇനി ഭരണാനുമതി ലഭിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും വകുപ്പുകള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
കോവിഡിന്റെ സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി നിലച്ചിരുന്ന എം.പി ഫണ്ടുകളുടെ പ്രവര്‍ത്തനം 2021-22 സമ്പത്തിക വര്‍ഷത്തിലാണ് പുനരാരംഭിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഫണ്ടുകളുടെ കൃത്യമായ വിനിയോഗം സാധ്യമാകുകയുള്ളൂവെന്നും യോഗം വിലയിരുത്തി.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…