NATIONAL NEWS

നോർക്ക ഇടപടെൽ കൂടുതൽ ജനകീയമാക്കണം; അഭ്യന്തര പ്രവാസികളെ പരിഗണിക്കാനും ആവശ്യം

മൂന്നാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന മേഖല സമ്മേളനത്തിൽ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളും ചർച്ചയായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എ.കെ ശശീന്ദ്രൻ, സജി ചെറിയാൻ, എ.എ റഹീം എംപി തുടങ്ങിയർ മറുനാടൻ മലയാളികളുടെ പ്രശ്‌നങ്ങൾ കേട്ടു. മലയാളം മിഷൻ പ്രവർത്തനങ്ങൾ ജനകീയമാക്കാനും ടൂറിസം മേഖലയിൽ പ്രഗത്ഭരായ പ്രവാസികളെ ഉൾപ്പെടുത്തി സ്ഥിരം കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യമുയർന്നു. വിമാനക്കമ്പനികളുമായി ചർച്ച ചെയ്ത് കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുന്നത് പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. കർണ്ണാടക, തമിഴ്‌നാട് മേഖലകളിൽ പ്രധാന നഗരങ്ങളെക്കൂടാതെയുള്ള പ്രദേശങ്ങളിലേക്ക് കൂടി ഗതാഗത സൗകര്യം കേരള സർക്കാർ ഒരുക്കി നൽകണമെന്നും ആവശ്യമുണ്ടായി.

ലോകകേരള സഭ സെക്രട്ടേറിയറ്റിൽ സ്ഥിരമായി ഒരു നോഡൽ ഓഫീസറിനെ അനുവദിച്ചു നൽകിയാൽ ഇതര സംസ്ഥാന പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമാകും. കേരളത്തിന് പുറത്ത് എത്ര മലയാളികൾ താമസിക്കുന്നുണ്ടെന്നതിനെ കുറിച്ച് വ്യക്തമായ വിവരശേഖരണം നടത്തണം. കഴിഞ്ഞ ലോക കേരള സഭയുമായി ബന്ധപ്പെട്ട് 20 നിർദ്ദേശങ്ങൾ സാംസ്‌കാരിക വകുപ്പിനു മുന്നിലെത്തിയതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾ കാരണം പലതും നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായെങ്കിലും നിർദ്ദേശങ്ങളൊക്കെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ സാംസ്‌കാരിക സമുച്ചയങ്ങളുടെ നിർമ്മാണം വകുപ്പിന്റെ പരിഗണനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥലം അനുവദിച്ചാൽ സാമ്പത്തിക സഹായം നൽകി സമുച്ചയങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കും. സാംസ്‌കാരിക വിനിമയ പരിപാടികൾക്ക് നേരിട്ട തടസ്സം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

B4 Admin

Share
Published by
B4 Admin

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

6 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

7 hours ago