ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ (Amit Shah) പ്രസ്താവന ശരിയാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവിയും (ബി എസ് പി) മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം.
മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് മായാവതി പറഞ്ഞു. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ സംതൃപ്തരല്ലെന്നും അതുകൊണ്ട് ആരും വോട്ട് ചെയ്യില്ലെന്നുമാണ് മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് പറയുന്നത് തെറ്റാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 2022ലെ യു പി തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിച്ചത് അഖിലേഷ് യാദവാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ വിലയിരുത്തല്‍ ശരിയാണെന്ന് പറഞ്ഞ് മായാവതി രംഗത്തെത്തിയത്.
എസ് പിക്ക് വോട്ട് ചെയ്യുന്നത് ഗുണ്ടാരാജും മാഫിയരാജുമാണ് കൊണ്ടുവരിക എന്നതിനാല്‍ പോളിംഗിന് മുമ്പ് തന്നെ യുപി നിവാസികള്‍ എസ് പിയെ തള്ളിക്കളഞ്ഞിരുന്നു. എസ് പി ഭരണകാലത്ത് കലാപങ്ങള്‍ നമ്മള്‍ കണ്ടതാണ്. തങ്ങള്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ മുഖം പറയുന്നുണ്ട്, തോല്‍വി അവര്‍ ഉറപ്പാക്കി കഴിഞ്ഞു, മായാവതി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…