ലഖ്‌നോ: ഉത്തർപ്രദേശിലെ (Uttar Pradesh) റായ്ബറേലി ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം. 29 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ലൈസൻസുള്ള മദ്യശാലയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റായ്ബറേലി ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് ശ്രീവാസ്തവ പറഞ്ഞു.റിപ്പോർട്ട് അനുസരിച്ച്, ചൊവ്വാഴ്ച വൈകുന്നേരം മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പഹാർപൂർ ഗ്രാമത്തിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചു. “ഒരേ ചടങ്ങിൽ 30 ഓളം ഗ്രാമവാസികൾ മദ്യം കഴിച്ചു. ഒരു മുതിർന്ന സ്ത്രീ ഉൾപ്പെടെ ഒമ്പത് പേർ പുലർച്ചെ മരിച്ചു, മറ്റ് രണ്ട് പേർ പ്രാദേശിക സിഎച്ച്സിയിൽ മരിച്ചു,” മഹാരാജ്ഗഞ്ച് എസ്എച്ച്ഒ നാരായൺ കുമാർ കുശ്വാഹ പറഞ്ഞു.
റായ്ബറേലിയിലെ ജില്ലാ എക്‌സൈസ് ഓഫീസർ രാജേശ്വര് മൗര്യയെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (എക്‌സൈസ്) സഞ്ജയ് ഭൂസ്‌റെഡ്ഡി പറഞ്ഞു. സംഭവത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അജയ് കുമാറിനെയും കോൺസ്റ്റബിൾ ധീരേന്ദ്ര ശ്രീവാസ്തവയെയും സസ്‌പെൻഡ് ചെയ്തു.

