ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം: 10 മൃതദേഹങ്ങൾ കണ്ടെടുത്തു; കാണാതായ 150 പേർക്കായി തിരച്ചിൽ തുടരുന്നു!

ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 10 മൃതദേഹങ്ങൾ കണ്ടെടുത്തു. പതി​നാറുപേരെ രക്ഷപ്പെടുത്തി​. 150 പേരെ കാണ്മാനില്ല . രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ ദേശീയ ദുരന്തനിവാരണസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും രംഗത്തിറങ്ങി. പലയിടങ്ങളിലായി നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. വെളളപ്പാച്ചിലിൽ തകർന്ന അളകനന്ദ നദിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായിട്ടുണ്ട്. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തിന്റെ ദുർഘടാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെയാേടെ പടുകൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണത്.

കുത്തിയാെഴുകിയെത്തിയ വെളളത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി നദികൾ കരകവിഞ്ഞു. വെളളം കുത്തിയൊലിച്ച് എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. അളകനന്ദ നദിയുടെ തീരത്തുളളവരെ ഒഴിപ്പിച്ചു. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങൾ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ തുടരുകയാണ്.ദുരന്തത്തിന്റെ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി​യുമായി​ സംസാരിച്ചു. ഉത്തരാഖണ്ഡിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും വ്യോമസേനയ്ക്ക് അടക്കം മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റേയും പറഞ്ഞു.പ്രദേശത്ത് മിന്നൽ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലും ഗംഗാനദിയുടെ കരയിലുളളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അപകടത്തെ തുടർന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളിൽ വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാൻ മുൻകരുതലിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ഋഷികേശ് അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിക്കളയാൻ തുടങ്ങിയിട്ടുണ്ട്.

admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

33 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

35 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

38 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

39 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

4 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago