luknou
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അദ്ധ്യാപകന്റെ കൊടും ക്രൂരത. കുട്ടിയുടെ കൈപ്പത്തി അറ്റുപോയി. അഞ്ചാം ക്ലാസുകാരന്റെ സഹപാഠി ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഉടന്‍ തന്നെ വലിച്ചൂരിയത് കൊണ്ട് വലിയ പരിക്കുകൾ ഒന്നും ഉണ്ടായില്ല.
കാന്‍പൂര്‍ പ്രേം നഗറിലെ പ്രൈമറി മോഡല്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിവന്‍ എന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകന്‍ അനുജ് പാണ്ഡെ രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലാന്‍ പറഞ്ഞു. എന്നാല്‍ വിവന് ഗുണനപ്പട്ടിക പറയാൻ കഴിഞ്ഞില്ല. ഇതിൽ ദേഷ്യം വന്ന അദ്ധ്യാപകൻ, തന്റെ ഇടത് കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി വ്യക്തമാക്കി.
ഈസമയത്ത് തൊട്ടരികില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ കൃഷ്ണ ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഊരിമാറ്റി എങ്കിലും തന്റെ കൈപ്പത്തി അറ്റുപോയതായി വിവന്‍ പറയുന്നു. ഒന്‍പത് വയസുള്ള വിവന്‍ സ്‌കൂളിന്റെ ലൈബ്രറി വഴി പോകുമ്പോഴാണ് അദ്ധ്യാപകന്‍ വിവനെ കണ്ടത്. ഈസമയത്ത് ചില അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ധ്യാപകന്‍ അനുജ് പാണ്ഡെ. തുടർന്നാണ് ഗുണനപ്പട്ടിക ചൊല്ലാൻ പറഞ്ഞത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…