Wednesday, May 15, 2024
spot_img

അഞ്ചാം ക്ലാസ്സുകാരൻ ഗുണനപ്പട്ടിക മറന്നുപോയി; കുപിതനായ അദ്ധ്യാപകൻ ഒൻപതുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച്; കൊടും ക്രൂരതയിൽ കുട്ടിയുടെ കൈപ്പത്തി അറ്റുതൂങ്ങി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അദ്ധ്യാപകന്റെ കൊടും ക്രൂരത. കുട്ടിയുടെ കൈപ്പത്തി അറ്റുപോയി. അഞ്ചാം ക്ലാസുകാരന്റെ സഹപാഠി ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഉടന്‍ തന്നെ വലിച്ചൂരിയത് കൊണ്ട് വലിയ പരിക്കുകൾ ഒന്നും ഉണ്ടായില്ല.

കാന്‍പൂര്‍ പ്രേം നഗറിലെ പ്രൈമറി മോഡല്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിവന്‍ എന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകന്‍ അനുജ് പാണ്ഡെ രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലാന്‍ പറഞ്ഞു. എന്നാല്‍ വിവന് ഗുണനപ്പട്ടിക പറയാൻ കഴിഞ്ഞില്ല. ഇതിൽ ദേഷ്യം വന്ന അദ്ധ്യാപകൻ, തന്റെ ഇടത് കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി വ്യക്തമാക്കി.

ഈസമയത്ത് തൊട്ടരികില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ കൃഷ്ണ ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഊരിമാറ്റി എങ്കിലും തന്റെ കൈപ്പത്തി അറ്റുപോയതായി വിവന്‍ പറയുന്നു. ഒന്‍പത് വയസുള്ള വിവന്‍ സ്‌കൂളിന്റെ ലൈബ്രറി വഴി പോകുമ്പോഴാണ് അദ്ധ്യാപകന്‍ വിവനെ കണ്ടത്. ഈസമയത്ത് ചില അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ധ്യാപകന്‍ അനുജ് പാണ്ഡെ. തുടർന്നാണ് ഗുണനപ്പട്ടിക ചൊല്ലാൻ പറഞ്ഞത്.

Related Articles

Latest Articles