Thursday, December 18, 2025

‘സന്ദീപാനന്ദഗിരിയിലൂടെ അവിടത്തെ ദേശീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും പ്രവർത്തിക്കുന്നത്;ഭാരതീയ ജനതാ പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് അഴിമതിക്കെതിരായ പോരാട്ടം തുടരാനാണ് തീരുമാനം’ – സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് V G ഗിരികുമാർ

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ നടക്കുകയാണ്. ആഘോഷങ്ങളെക്കാൾ പ്രതിഷേധങ്ങളാണ് തലസ്ഥാനനഗരിയിൽ ഇന്ന് കാണാൻ ആകുന്നത്. അനുമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ കള്ളക്കേസിൽ കുടുക്കുക എന്നത് പിണറായി സർക്കാരിന്റെ നയമാണെന്നാണ് ആരോപണം ഉയരുന്നത്. അതിന്റെ ഇരയെന്നു പറയാവുന്ന വ്യക്തിയാണ് ബിജെപിയുടെ നേതാവും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ V G ഗിരികുമാർ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ നേതാവാണ് V G. ഗിരികുമാർ. അദ്ദേഹം തത്വമയിയോട് മനസ് തുറക്കുന്നു.

“ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവരിൽ ഒരാൾ പോലും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. പക്ഷേ രാഷ്ട്രീയ പ്രേരിതമായാണ് കേസ് അന്വേഷണം ആദ്യം മുതൽക്കേ മുന്നോട്ടു കൊണ്ടുപോയത്m ക്രൈംബ്രാഞ്ചിന്റെ എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷണം നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സംഭവവുമായി യാതൊരു പുലബന്ധവും ഇല്ലാത്ത ആൾക്കാരെ അറസ്റ്റ് ചെയ്തത്. അതിലൊരാളാണ് ഞാനും. കേസിൽ എനിക്കെതിരെ ആരോപിക്കുന്നത് ഒരു ഫോൺകോളിനെ കുറിച്ചാണ്. ആ ഫോൺ കോൾ എല്ലാദിവസവും ഞാനുമായി ബന്ധം പുലർത്തുന്ന ഒരു പ്രവർത്തന പ്രവർത്തകനെ ക്കുറിച്ചാണ് അതിൽ ആരോപിക്കുന്നത്. എല്ലാദിവസവും വിളിക്കുന്ന വ്യക്തിയെ അന്നത്തെ ദിവസവും ഞാൻ വിളിച്ചിട്ടുണ്ട് എന്നതാണ് അവരുടെ ആരോപണം. അത് രാഷ്ട്രീയ പരമായി എന്നെ കൊടുക്കാൻ അവർ കണ്ടെത്തിയ ഏകമാർഗം ആയിരുന്നു. ഇതിന്റെ യഥാർത്ഥ വസ്തുത സന്ദീപാനന്ദഗിരി എന്നറിയപ്പെടുന്ന യഥാർത്ഥ തുളസീദാസ് എന്ന വ്യക്തിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ഹിന്ദു ദർശനങ്ങളെയും ഹൈന്ദവ സമൂഹത്തെയും വളരെ മോശമായി ചിത്രീകരിച്ച സമയത്ത് സ്വാഭാവികമായും അവിടെയുള്ള ദേശീയ പ്രസ്ഥാനങ്ങൾ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധം നടത്തിയിരുന്നു. ആ പ്രതിഷേധത്തിന് മുന്നിൽ അദ്ദേഹത്തിന് സമൂഹത്തിൽ വലിയ കോട്ടവും സംഭവിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ അവർ ആസൂത്രണമായി നടത്തിയിരിക്കുന്ന ഒരു സംഭവമാണ് ആശ്രമം എന്ന പേരിൽ നടത്തുന്ന ഹോം സ്റ്റേയിൽ ഉണ്ടായ തീപിടുത്തം. സംഭവത്തിന് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപ് സിസിടിവി കേടാകുന്നു സ്ഥിരമായി ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഈ സംഭവത്തിന് തലേദിവസം ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു, അവിടെ ഉണ്ടായിരുന്ന മറ്റൊരാളും കാണാത്ത സാക്ഷികൾ ഇപ്പോൾ നാലര വർഷത്തിനുശേഷം ഉണ്ടെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് നാട്ടുകാരെ പറ്റിക്കുന്നു ഇത്തരത്തിൽ നിരവധി പൊരുത്തക്കേടുകൾ ഈ അന്വേഷണത്തിൽ ചൂണ്ടിക്കാണിക്കാനുണ്ട്.

സന്ദീപാനന്ദഗിരിയെ പോലെയുള്ള കപട സന്യാസി അല്ലെങ്കിൽ സന്യാസി പേര് സ്വീകരിച്ചുകൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ സ്വാഭാവികമായും ദേശീയ പ്രസ്ഥാനങ്ങളുടെ പ്രതികരണം ഉണ്ടായിക്കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ കൊള്ളരുതായ്മകൾ സമൂഹം വിലയിരുത്തുന്നുണ്ട് ഒരുകാലത്ത് നല്ല ഗീത വ്യാഖ്യാതാവ് എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ഇന്ന് ഒരു അമ്പലത്തിൽ പോലും ക്ഷണമോ സ്വീകരണമോ ലഭിക്കാത്തതിന്റെ യഥാർത്ഥ കാരണം അദ്ദേഹത്തിന്റെ പ്രവർത്തി ദോഷം തന്നെയാണ്. സിപിഎം പോലെയുള്ള ഒരു പ്രസ്ഥാനത്തിന് ഒരു കാശായ വസ്ത്രധാരി കൂടെ വേണം എന്നുണ്ട്. അദ്ദേഹം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് വളരെ ഭീമമായ തുക നൽകിക്കൊണ്ട് ഈ ഹോംസ്റ്റേയെ കേരള സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റ് വാല്യൂവിന്റെ മൂന്നു മടങ്ങ് കൊടുക്കാമെന്ന് ഔഷധി വാക്ക് കൊടുത്തു എന്നാണ് മനസിലാക്കുന്നത്. ഈ പ്രലോഭനങ്ങളിൽ വീണാണ് സന്ദീപാനന്ദഗിരി പ്രവർത്തിക്കുന്നത്. സന്ദീപാനന്ദഗിരിയിലൂടെ അവിടത്തെ ദേശീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും പ്രവർത്തിക്കുന്നത്. എന്നാൽ ഇതുകൊണ്ട് ദേശീയ പ്രസ്ഥാനങ്ങളോ നേതാക്കളോ പിന്നോട്ടില്ല അഴിമതിക്കെതിരെ പോരാട്ടം അതിശക്തമായി തന്നെ തുടരും.അത് നഗരസഭ തലത്തിലും സംസ്ഥാന സർക്കാരിനെതിരെയും. ഭാരതീയ ജനതാ പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് അഴിമതിക്കെതിരായ പോരാട്ടം തുടരാനാണ് തീരുമാനം. അതുകൊണ്ടാണ് അറസ്റ്റ് ചെയ്ത അഞ്ചാം ദിനം തന്നെ എനിക്ക് കോടതി ജാമ്യം അനുഭവിച്ചതെന്ന് വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ഞാൻ ഉറക്കെ വിളിച്ചു പറയുന്നു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ആ വിഷയം വളരെ വിവാദമായി നിന്ന സമയത്ത് ഒരു കാഷായ വസ്ത്രധാരി അവർക്ക് ആവശ്യമായിരുന്നു. ഹിന്ദുത്വം പറയുന്ന ഒരാൾ അവർക്ക് ആവശ്യമായിരുന്നു എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയെ സ്വാധീനിച്ച് അവരുടെ ഭാഗത്താക്കിക്കൊണ്ട് ഹിന്ദുത്വത്തെയും ഹിന്ദു ദർശനങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചതും വിഷയത്തിൽ മുഴുവൻ ഹിന്ദു സമൂഹത്തെയും അവഹേളിക്കുന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കാൻ ശ്രമിച്ചതും. അത്തരം പ്രവർത്തനങ്ങൾ ചെയ്തു കൊടുത്തതിന്റെ പ്രതിഫലമായാണ് സന്ദീപാനന്ദഗിരി ടാർഗറ്റ് ചെയ്യുന്നവരെ പ്രതികളാക്കാൻ വേണ്ടി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സർക്കാർ ശ്രമിക്കുന്നത്.” – V G ഗിരികുമാർ പറഞ്ഞു.

Related Articles

Latest Articles