Friday, May 3, 2024
spot_img

മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്! ഒരു മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യം: മുഖ്യമന്ത്രി സ്വര്‍ണക്കള്ളടത്തില്‍ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാന്‍ ഒരുപാട് തെളിവുകളുണ്ടെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചോദ്യമുന്നയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് വാര്‍ത്തയാക്കാനില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്:

‘സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു.മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. ഒരു മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യമാണ്.കേവലം ഒരു ആരോപണമല്ല.കോടതിയില്‍ കൊടുത്ത മൊഴിയാണ്.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം നേരത്തെ ജയിലില്‍ കിടന്നു.

മുഖ്യമന്ത്രി സ്വര്‍ണക്കള്ളടത്തില്‍ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാന്‍ ഒരുപാട് തെളിവുകളുണ്ട്.പല അവിഹിത ബന്ധവും മുഖ്യമന്ത്രി ഈ കേസുമായി പുലര്‍ത്തി. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച്‌ കൊണ്ട് അക്കൗണ്ടന്‍റിന് പോലും സ്വര്‍ണം കടത്താന്‍ കഴിയുന്നു.’ . വി.മുരളീധരന്‍ വ്യക്തമാക്കി.

Related Articles

Latest Articles