തിരുവനന്തപുരം: ലണ്ടനിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍, ഇന്ത്യന്‍ ഹൈക്കമ്മിഷന് അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കി.
കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി വി.മുരളീധരൻ ഫോണില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാപിന്തുണയും കുടുംബത്തിന് ഉറപ്പുനല്‍കിയ അദ്ദേഹം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചു.
ബ്രിട്ടണില്‍ നഴ്സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(6 ) ജാന്‍വി(4 ) എന്നിവരെ കഴിഞ്ഞദിവസമാണ് കെറ്ററിങ്ങിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ല്‍ ബെംഗളൂരുവില്‍വെച്ചാണ് വിവാഹിതരായത്.

