Friday, October 16, 2026

ഏഴ് വയസുകാരിയോട് ലൈംഗികാതിക്രമം;കൂടാതെ പുറത്തുപറയരുതെന്ന് ഭീക്ഷണിയും;പ്രതിക്ക് 25 വർഷം കഠിനതടവും 1,25000 രൂപ പിഴയും

തൃശ്ശൂർ: ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ പുറത്തുപറയരുതെന്ന് ഭീക്ഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയും ചെയ്ത 66- കാരനെതിരെ നടപടി.പ്രതിക്ക് 25 വർഷം കഠിനതടവും 1,25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.കിള്ളന്നൂർ ഉദയനഗറിൽ ജോയിയെ (66) ആണ് തൃശൂർ ഫാസ്റ്റ്ട്രാക്ക്‌സ്‌പെഷൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.

പോക്‌സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 363 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്. 2018 ലാണ് കേസി ന്നാസ്പദമായ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 2017 നും 2018 നും ഇടയിൽ പല തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പോക്‌സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയുടെ പ്രായം പരിഗണിച്ച് ഒഴിവാക്കുന്നുവെന്നും വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles