Thursday, April 25, 2024
spot_img

സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ മൊഴി അതീവ ഗൗരവം: മുഖ്യമന്ത്രി ഓന്തിനെ പോലെ നിറംമാറുന്നു; പിണറായി അടിയന്തരമായി രാജിവയ്ക്കണമെന്ന് വി.മുരളീധരൻ

ദില്ലി: സ്വപ്നയുടെ മൊഴി അതീവ ഗൗരവം. സ്വർണ്ണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ബന്ധം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൽ ഒതുങ്ങില്ലെന്നും വി മുരളീധരൻ പറഞ്ഞു. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി നിലപാട് ഒരോ ദിവസവും മാറ്റുകയാണ്.പിണറായി അടിയന്തരമായി രാജിവയ്ക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.

ഇഡിയുടെ കണ്ടെത്തലിൽ തന്നെ കേരളത്തിലെ അധികാര കേന്ദ്രങ്ങൾ പ്രതികളെ സഹായിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനാണെന്നും സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറയുന്നു എന്നും വി മുരളീധരൻ ആരോപിച്ചു.

Related Articles

Latest Articles