മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ; കേന്ദ്ര സര്‍ക്കാരിന് കീഴിലായത് കൊണ്ടാണ് സ്വർണ്ണകടത്തിലെ കള്ളക്കളികൾ പുറത്ത് വന്നത്

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്ര സര്‍ക്കാരിന് കീഴിലായത് കൊണ്ടാണ് സ്വര്‍ണ്ണക്കടത്തിലെ കള്ളക്കളികൾ പുറത്ത് വന്നത്. ഓഫീസിലെ ഉന്നത വ്യക്തിക്ക് ബന്ധമുണ്ടായിട്ടും കൈ കഴുകുന്ന നിലപാട് എടുത്തത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ദുരൂഹമാണെന്നും വി മുരളീധരൻ.

സ്വർണ്ണക്കടത്ത് കേസ് അതീവ ഗൗരവകരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ഇതിനു പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ കീഴിലായതുകൊണ്ടാണ് ഇവരെ പിടിച്ചത്. കസ്റ്റംസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ പറയുന്നതല്ല മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടത്. ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞ് മാറാനാകില്ലെന്നും വി മുരളീധരൻ പറഞ്ഞു.

ക്രൈം ബ്രാഞ്ചിന്റെ കീഴിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ സ്വപ്നയെ താൽകാലിക ജീവനക്കാരി നിയമിച്ചു എന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം. പ്രതികളെ സഹായിച്ചവരേയും അന്വേഷണ ഘട്ടത്തിൽ പുറത്ത് കൊണ്ട് വരും. കേസിൽ ഉൾപ്പെട്ടെയാളുകളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായി ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ലെന്നും വി മുരളീധരൻ വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും ഇടപെടലുകൾ നടന്നുവരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 hour ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

15 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

16 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago