Wednesday, December 17, 2025

ഭാരതത്തിന്റെ വിജയകരമായ വാക്‌സിൻ വിതരണത്തിന് പിന്നിൽ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യം; അമിത് ഷാ

രാജ്യം കോവിഡ് വാക്‌സിനേഷൻറെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷാ. ജനങ്ങളും സര്‍ക്കാരും ഒരുിച്ചുനിന്ന് എങ്ങനെ കീഴടക്കാന്‍ അസാധ്യമായ പ്രതിസന്ധികളെ നേരിട്ട് തോല്‍പിക്കാം എന്നതിന് ലോകത്തിന് മാതൃകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 16 ന് വാക്‌സിനേഷൻ ആരംഭിച്ച് ഒരു വര്ഷം പൂർത്തിയാകുമ്പോൾ രാജ്യത്ത് 156.76 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഈ സാഹചര്യത്തില്‍ ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, രാജ്യത്തെ ജനങ്ങള്‍ എന്നിവരെയും അമിത് ഷാ അഭിനന്ദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമായ നേതൃത്വവും നിശ്ചയദാര്‍ഢ്യവും നിരന്തര പ്രയത്‌നവുമാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. രാജ്യത്തെ പൗരന്‍മാരും ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒരുമിക്കുകയും രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏത് അസാധ്യ കാര്യവും സാധ്യമാകുമെന്നും ഏത് വെല്ലുവിളിയെയും തോല്‍പിക്കാമെന്നും ലോകത്തിന് കാട്ടിക്കൊടുത്തു, അമിത് ഷാ ട്വീറ്റ് ചെയ്തു.

വാക്‌സിനേഷൻ ആരംഭിച്ച് ഒരു വര്ഷം പൂർത്തിയാകുമ്പോൾ രാജ്യത്ത് ഇതുവരെ 156.76 കോടി കോവിഡ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അർഹരായ ജനസംഖ്യയുടെ 92 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 68 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.

Related Articles

Latest Articles