Saturday, December 27, 2025

പുകഞ്ഞ കൊള്ളി പുറത്തു ;ടോം വടക്കൻ വലിയൊരു നേതാവൊന്നുമല്ല ,പാർട്ടി വിട്ട വടക്കനെ പാടെ തള്ളി പറഞ്ഞു രാഹുൽഗാന്ധി

ന്യൂഡല്‍ഹി: ടോം വടക്കന്‍ അത്ര വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ വക്താവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടോം വടക്കന്‍ വ്യാഴാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേ സമയം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു .

Related Articles

Latest Articles