Monday, May 20, 2024
spot_img

രണ്ടുവർഷത്തിലേറെ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം എറണാകുളം റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: വടുതലയില്‍ രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടില്‍ കണ്ടെത്തി. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്.

വടുതല ഡോണ്‍ ബോസ്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു.

ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. വിശദമായ ഫൊറെന്‍സിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles