NATIONAL NEWS

യുക്രൈനിലേക്ക് വന്ദേ ഭാരത് മിഷൻ; ആദ്യവിമാനം പുറപ്പെട്ടു, യാത്രക്കാരുമായി ഇന്ന് രാത്രി ഡൽഹിയിൽ തിരിച്ചെത്തും

ദില്ലി: യുദ്ധ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വന്ദേ ഭാരത് മിഷൻ. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇന്ന് രാവിലെ പുറപ്പെട്ടു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി. കിഴക്കൻ യുക്രൈനിന്റെ വിമത നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങൾ റഷ്യ പിടിച്ചെടുത്തതായി സൂചനയുണ്ട്. ഇരു രാഷ്ട്രങ്ങളും സംഘർഷത്തിന്റെ വക്കിലായതോടെയാണ് ഇന്ത്യയുടെ നടപടി. നേരത്തെ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. 200-ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങും

യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. എയര്‍ ബബിള്‍ ക്രമീകരണത്തിനുകീഴില്‍ യുക്രൈനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഈ മാസംതന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് പരിഗണിച്ച് അതിൽ കുറച്ച് പേർ താൽക്കാലികമായി ഉക്രൈൻ വിടുമെന്നാണ് റിപ്പോർട്ടുകൾ. അവരെ നാട്ടിലെത്തിക്കാനാണ് വന്ദേ ഭാരത് മിഷൻ.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

9 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

9 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

10 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

10 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

11 hours ago