Vandebharat Express was given a stop at Chengannur as it is an important center for Sabarimala pilgrims; V Muralidharan
ചെങ്ങന്നൂർ: വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ പോകാനായി കൂടുതൽ അയ്യപ്പ ഭക്തന്മാരും ചെങ്ങന്നൂർ സ്‌റ്റേഷനിലാണ് എത്തുന്നതെന്ന് അറിഞ്ഞാണ് പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും സ്റ്റോപ്പ് അനുവദിച്ചതെന്നും വി മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിന് നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് പുതിയ റെയിൽവേ ടൈംടേബിൾ പരിഷ്കരണം വരുന്നതോടെ പരിഹാരമാവുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 6. 53 നാണ് ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയത്. വന്ദേ ഭാരതിന് സ്റ്റേഷനിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ശബരിമലയിലേക്കുള്ള പ്രധാന സ്റ്റേഷൻ ആയതിനാൽ വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം വി മുരളീധരൻ ആണ് റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത് .സ്വീകരണ ചടങ്ങിൽ മുരളീധരനോടൊപ്പം ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം പി തുടങ്ങിയവരും പങ്കെടുത്തു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…