Featured

വിജയദശമി ദിനത്തിൽ 51 അക്ഷര ദേവതാ ക്ഷേത്രമായ പൗർണ്ണമിക്കാവിൽ ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകൾ; തത്സമയം ലോകമെമ്പാടുമുള്ള ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

സർവ്വമംഗളകാരിണിയും അഭീഷ്ടവരദായനിയുമായ വിഴിഞ്ഞം വെങ്ങാനൂർ പൗര്ണ്ണമിക്കാവ്, ശ്രീ ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം പൗർണ്ണമി ദിവസമായ ഒക്ടോബർ 28 ശനിയാഴ്ച വരെ തുടരും. നാളെ വിജയദശമി ദിനത്തിൽ രാവിലെ 10 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.സോമനാഥ്, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.ജി മാധവൻ നായർ, വി.എസ്.എസ്.സി. ഡയറക്ടർ ഉണ്ണികൃഷ്ണൻ, മുൻ ഡി ജി പി ലോകനാഥ് ബെഹ്‌റ, തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടർ എം സി ദത്തൻ, മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ IAS, പൂജനീയ യജഞാചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ തുടങ്ങിയ പ്രമുഖർ കുട്ടികൾക്ക് അക്ഷരാരംഭം കുറിക്കും.

ഒക്ടോബർ 15 മുതൽ നടന്നുവരുന്ന ദേവി മാഹാത്മ്യസത്രം ദശമി ദിനത്തിൽ പൂർണ്ണമാകും. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിൽ ശിവപുരാണ വിശകലനം 25 മുതൽ 28 വരെ തുടരും. അഭിനവ ക്ഷേത്രയുടെ ഭരതനാട്യം, കുച്ചുപൊടി, കേരള നടനം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്. 28 ആം തീയതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.

പുണ്യനിമിഷങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും.
http://bit.ly/3ZsU9qm

anaswara baburaj

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

7 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

7 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

7 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

8 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

8 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

9 hours ago