Wednesday, January 7, 2026

ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്ന് വരണാധികാരി ; ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും; നടപടി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കെതിരെ എൽഡിഎഫ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ നടപടിയെടുത്ത് വരണാധികാരികൂടിയായ ജില്ലാ കളക്ടർ. ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് സ്ക്വാഡിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇതിന് ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.

ആന്റോ ആന്റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാണമെന്നായിരുന്നു എൽഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.

Related Articles

Latest Articles