എല്ലാ ചരിത്രസംഭവങ്ങളും പ്രാധാന്യം അർഹിക്കുന്നതാണ്. ചിലത് മറക്കാൻ കഴിയാത്ത ഏറെ പ്രധാനപ്പെട്ടവയാണ്. അതിനെ തിരസ്കരിക്കുക എന്നത് ഭാരതത്തെ അപമാനിക്കുന്നതിനു തുല്യമാണ്. അല്ലെങ്കിലും നമ്മുടെ കേരളത്തിലെ നിരവധി ചരിത്രപരമായ സഭാവങ്ങളെ വിസ്മരിക്കാറാണല്ലോ പതിവ്.
അതിനു ഉദാഹരമാണ് മാപ്പിള കലാപത്തിലെ വാരിയംകുന്നന് സ്മാരകം നിര്‍മ്മിക്കുന്ന ഇടതു സര്‍ക്കാര്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരെ അടിയറവു പറയിച്ച പഴശ്ശിരാജാവിനെയും കുങ്കനെയും ചന്തുവിനെയും മറന്ന് പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാര്‍ കലാപത്തിനെകുറിച്ച് അറിയാത്തവരായി ആരും കാണില്ല. ഒട്ടേറെ ക്രൂരതകളുടെ ചരിത്രമുണ്ട് 1921 ലെ കലാപത്തിന്. കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ എല്ലാ ശക്തിയും പുറത്തെടുത്തപ്പോൾ നിഷ്ഠുരമായ മർദ്ദനമുറകളാണ് കലാപകാരികൾക്ക് അനുഭവിക്കേണ്ടി വന്നത് . ഒപ്പം മതം വ്യത്യസ്തമായതു കൊണ്ട് മാത്രം നൂറുകണക്കിന് ഹിന്ദുക്കൾ കലാപകാരികളാൽ കൂട്ടക്കശാപ്പിന് വിധേയരാവുകയും ചെയ്തു . ഇതെലാം ഞങ്ങൾ അറിഞ്ഞിട്ടേ ഇല്ല എന്നാണ് ഇടത് പക്ഷം നടിക്കുന്നത്.
ഇങ്ങനെ കേരളത്തിലെ അതിവിശിഷ്ടമായ ചരിത്രങ്ങളെ മറക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതികേടാണ്. ഇന്ന് കേരളം ഭരിക്കുന്ന ഇടത് പക്ഷത്തിനു ചില ചായിവുകളുണ്ട് അതുവെച്ചു പുലർത്തുമ്പോൾ ചരിത്രത്തെ തീർത്തും നിഷേധിക്കുകയാണ് ചെയ്യുന്നത്. നിലവിൽ ചോര്‍ന്നൊലിക്കുന്ന പഴശ്ശിമ്യൂസിയവും തകര്‍ക്കപ്പെട്ട തലക്കര ചന്തു സമൃതിമണ്ഡപവും വിസ്മൃതിയിലുള്ള കുങ്കന്‍ നായരും അവഗണനയുടെ പ്രതീകങ്ങളാണ്.
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…