India

അഭിമാനത്തോടെയും കണ്ണീരോടെയും അല്ലാതെ “ഷേർഷാ”യുടെ ജീവിതം കണ്ടു തീർക്കാനാവില്ല ,ഇത് വിക്രം ബത്രയ്ക്കുള്ള സമർപ്പണം

കാർഗിൽ യുദ്ധം പ്രമേയമാക്കി ഒട്ടനവധി വാർ ഡ്രാമ ചിത്രങ്ങൾ ഇതിനോടകം തന്നെ നമ്മൾ കണ്ടു കഴിഞ്ഞു .എന്നാൽ ആ ഒരു മുൻ വിധിയോടെയാകരുത് “ഷേർഷാ” കാണാനിരിക്കുന്നത് .കാരണം വളരെ റിയലിസ്റ്റിക്കായി പ്രമേയത്തെ ഒരു സിനിമാ എന്നതിലപ്പുറം കണ്മുന്നിലെ കാഴ്ചകളായി തന്നെ നമ്മുടെ മുന്നിലേക്കെത്തിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട് .ലക്ഷ്യ, എൽ ഓ സി കാർഗിൽ തുടങ്ങിയ ചിത്രങ്ങളിൽ പേര് പരാമർശിക്കപ്പെട്ട് പോയ ക്യാപ്റ്റൻ വിക്രം ബത്രയെ ഒരു മുഴുനീള കഥാപാത്രമാക്കിയെടുത്തു കൊണ്ട് കാർഗിൽ യുദ്ധത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുകയാണ് “ഷേർഷാ ” എന്ന ചിത്രം .

യുദ്ധഭൂമിയിൽ വെച്ച് ലെഫ്റ്റനന്റ് പദവിയിൽ നിന്ന് ക്യാപ്റ്റനായി ഉയർത്തപ്പെട്ട ധീരനായ സൈനികൻ …ക്യാപ്റ്റൻ വിക്രം ബത്ര …

വെറും ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ മാതൃഭൂമിയുടെ സംരക്ഷണത്തിന് കാർഗിൽ മലനിരകളിൽ ജീവൻ ബലിയർപ്പിച്ച വിക്രം ബത്രയുടെ ചരിത്രം വളരെ റിയലിസ്റ്റിക്കായി പറഞ്ഞിരിക്കുന്ന തിരക്കാഴ്ചയാണ് “ഷേർഷാ “

13 ജമ്മുകശ്മീർ റൈഫിൾ പടയുടെ വാർക്രൈ ആയ “ദുർഗേ മാതാ കീ ജയ് ” ഘോഷത്തോടെ ആരംഭിക്കുന്ന സിനിമ 135 മിനിറ്റുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്നു എന്ന് മാത്രമല്ല വിക്രം ബത്രയെന്ന ഭാരതത്തിന്റെ വീരപുത്രനെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട് ….

ഒട്ടേറെ ധീരസൈനികർക്ക് ജന്മം നൽകിയ ഹിമാചൽപ്രദേശിലെ പാലംപൂരിൽ നിന്ന് സൈന്യത്തിലേക്ക് എത്തുന്ന വിക്കി എന്ന വിക്രമിന്റെ കുട്ടികാലത്തിൽ തുടങ്ങി ,കുടുബ പശ്ചാത്തലം ,പ്രണയം ,സൈനിക ജീവിതം ഒക്കെ വിശദമായി തന്നെ ചിത്രം പ്രതിപാദിക്കുന്നുണ്ട്.

വിക്രമിന്റെ യശ്ശസുയർത്തിയ കാർഗിൽ യുദ്ധം മാത്രമല്ല അതിനു മുൻപ് അദ്ദേഹം നടത്തിയ വിവിധ കമാൻഡോ ഓപ്പറേഷനുകളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .

ഐതിഹാസികമായ കാർഗിൽ പോരാട്ടത്തിൽ പോയിന്റ് 5140 തിരിച്ചെടുക്കുക എന്ന ദൗത്യം സമർത്ഥമായി പൂർത്തീകരിച്ച വിക്രംബത്ര, വിശ്രമിക്കാനുള്ള നിർദേശം അവഗണിച്ചുകൊണ്ട് പാക് സൈന്യത്തിന്റെ കൈവശമുള്ള പോയിന്റ് 4875 പിടിച്ചെടുക്കുവാനുള്ള ചുമതല സ്വയമേറ്റെടുക്കുകയും തന്റെ യൂണിറ്റുമായി ആ ദൗത്യം പൂർത്തീകരിച്ചതിന് ശേഷം മറഞ്ഞിരുന്ന ഒരു സ്നൈപ്പറിന്റെ വെടിയുണ്ടകളേറ്റ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.സൈനിക രംഗത്തെ പരമോന്നത ബഹുമതിയായ പരം വീർ ചക്ര നൽകിയാണ് ആ വീര പുത്രനെ ഭാരതം ആദരിച്ചത് .

18000 അടി മുകളിൽ ലോകത്തിലെ ഏറ്റവും ദുഷ്കരമായ യുദ്ധഭൂമിയിൽ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച 527 സൈനികർക്കും പ്രണാമമർപ്പിക്കുന്ന ഈ ചിത്രം തീർച്ചയായും അഭിമാനത്തോടെയും കണ്ണീരോടെയുമല്ലാതെ ഒരാൾക്കും കണ്ടു തീർക്കാനാവില്ല .

സിനിമയ്ക്ക് വേണ്ടി അധികം കൂട്ടിച്ചേർക്കലുകൾ ഒന്നും നടത്താതെ വിക്രമിന്റെ ജീവിതത്തിലൂടെ കടന്നു പോയ കഥാപാത്രങ്ങളെയും അദ്ദേഹം നേരിട്ട ജീവിതസന്ദർഭങ്ങളെയും അതേപടി ദൃശ്യവൽക്കരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ..

പല സിനിമകളും ടൈറ്റിൽ കഥാപാത്രങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകുക .എന്നാൽ വിക്രമിന്റെ കൂടെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത,അറിയപ്പെടാതെ പോയ ധീര സൈനികരായിരുന്ന കേണൽ വൈ കെ ജോഷി ,ക്യാപ്റ്റൻ സഞ്ജീവ് ജാംവാൽ, മേജർ രാജീവ്‌ കപൂർ,മേജർ അജയ് സിംഗ് ജസ്‌റോട്ട,നവീൻ, രൂപാൽ, യഷ്പാൽ,കേണൽ വൈ കെ ജോഷി,തമ്പി,സുബേദാർ രഘുനാഥ് അങ്ങനെ എല്ലാവരെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്…

വിക്രം ബത്രയുടെ പ്രണയിനിയായിരുന്ന ഡിമ്പിൾ ചീമ ഇന്നും മറ്റൊരു വിവാഹം കഴിക്കാതെ രാഷ്‌ട്രത്തിനായ് ജീവൻ ബലിയർപ്പിച്ച തന്റെ പ്രിയതമന്റെ ഓർമ്മകളിൽ ഒരു അധ്യാപികയായി കഴിയുന്നു എന്ന കുറിപ്പോടുകൂടി അവസാനിക്കുന്ന സിനിമ ഏവരിലും നൊമ്പരം നിറയ്ക്കും …

സിനിമ കണ്ടു കഴിഞ്ഞവർ ഒരു പക്ഷേ ആദ്യം ചോദിക്കുന്ന ചോദ്യം ആരാണ് ഈ സംവിധായകൻ വിഷ്ണുവർധൻ എന്നായിരിക്കും .ബില്ല, ആരംഭം തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിഷ്ണുവർദ്ധന്റെ ആദ്യ ബോളിവുഡ് രംഗപ്രവേശം അവിസ്മരണീയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .സന്തോഷ ശിവന്റെ ശിഷ്യനായാണ് വിഷ്ണു വർധൻ സിനിമയിൽ എത്തുന്നത് .വിക്രംബത്രയായി ജീവിച്ച സിദ്ധാർഥ് മൽഹോത്രയും ഇതിനോടകം പ്രേക്ഷകരുടെ മാത്രമല്ല ഹോളിവുഡ് താരങ്ങളുടെയും പ്രശംസ നേടിയെടുത്തു .ഡിമ്പിൾ ചീമയായി അരങ്ങിലെത്തിയ കിയാര അധ്വാനിയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് .

ഗാനങ്ങൾ,പശ്ചാത്തല സംഗീതം .ക്യാമറ ,വിഷ്വൽ എഫക്ട്സ് ,എഡിറ്റിങ് തുടങ്ങി എല്ലാ മേഖലകളും നിലവാരം പുലർത്തിയ ചിത്രം കൂടിയാണ് “ഷേർഷാ”. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

8 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

9 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago