Various trains from Ernamkulam Junction were disrupted due to heavy rain.
എറണാകുളം:കനത്ത മഴയെ തുടർന്ന് എറണാംകുളം ജംഗ്ഷനിൽ നിന്നുള്ള വിവിധ ട്രെയിനുകൾ തടസ്സപ്പെട്ടു. പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ വഴി തിരിച്ചുവിടുകയും നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് നിര്‍ത്തി വെയ്ക്കുകയും ചെയ്തു.
കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെയാണ് താത്ക്കാലികമായി ബാധിച്ചത്. വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതായും അധികൃതർ അറിയിച്ചു.
ഏറെ നേരത്തെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതും ഗതാഗത കുരുക്കും യാത്രക്കാരെ വലച്ചു.എറണാംകുളം ജില്ലയിലെ വിവിധ യിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിരിക്കുന്ന അവസ്ഥയും ദുരിതമാണ്.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…