Monday, December 22, 2025

വാവ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ എം ഐ സി യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് വൃത്തങ്ങൾ അറിയിക്കുന്നത്. അടുത്ത 72 മണിക്കൂറുകൾ നിർണ്ണായകമാണ് എന്നാണ് വിവരം.

വ്യാഴാഴ്ചയാണ് സുരേഷ് അണലിയുടെ കടിയേറ്റ് ആശുപത്രിയിലായത്. കൊല്ലം പത്തനാപുരത്ത് വച്ചായിരുന്നു സംഭവം. പത്തനാപുരം കല്ലേറത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യിൽ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുകയായിരുന്നു.

Related Articles

Latest Articles