SPECIAL STORY

ഓർമ്മയുണ്ടോ ഈ മുഖം ? നീതി വൈകിക്കുന്നതും നീതി നിഷേധിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല; ആന്ധ്രയും തെലങ്കാനയും സജ്ജനാരെ ഓർക്കുക ഇരകൾക്ക് അതിവേഗതയിൽ നീതി നേടിക്കൊടുത്ത പുണ്യ ജന്മമായിട്ടായിരിക്കും; നീതിയില്ലെങ്കിൽ നീ തീയാകുക എന്ന് ആരെയും ചിന്തിക്കാൻ അവസരം നൽകാത്ത വി സി സജ്ജനാർ ആര് ?

ഇന്ന് തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തലപ്പത്തിരിക്കുന്ന വി സി സജ്ജനാർ സാധാരണ ഒരു പോലീസ് ഓഫിസറല്ല എന്ന് എല്ലാവർക്കുമറിയാം. തെലങ്കാനയിലെ എ ഡി ജി പി ആയിരുന്ന 1996 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സജ്ജനാർ വാറങ്കൽ എസ് പി യായിരിക്കുമ്പോഴാണ് കാകത്തിയ ഇന്സ്ടിട്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികളെ ആസിഡ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നു യുവാക്കളെ ആന്ധ്രാ പോലീസ് എൻകൗണ്ടറിലൂടെ വധിച്ചത്. ആ എൻകൗണ്ടറിന് നേതൃത്വം കൊടുത്തത് സജ്ജനാർ ആയിരുന്നു. 2008 ഡിസംബറിലായിരുന്നു സംഭവം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു പ്രതികൾ എൻജിനീയറിങ് വിദ്യാർത്ഥികളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വലിയ പ്രതിഷേധം ഈ കൊലപാതകങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായി. തുടർന്നാണ് പിടികൂടിയ പ്രതികളെ തെളിവെടുപ്പിനിടയിൽ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയത്. ശ്രീനിവാസ് റാവു, ഹരികൃഷ്‌ണ, സഞ്ജയ് എന്നിവരായിരുന്നു എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതികൾ. പ്രതികളെ ക്രൈം സൈറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പെട്രോൾ ബോംബുകൾ കൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളെ വെടിവച്ചു വീഴ്ത്തിയെന്നുമാണ് ഔദ്യോഗിക വിശദീകരണം.

വർഷങ്ങൾക്ക് ശേഷം 2019 ൽ സൈബരാബാദിൽ മൃഗഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതിയും എൻകൗണ്ടറിൽ കൊല്ലപ്പെടുന്നു. പ്രതിയെ പിടികൂടി കൊണ്ടുപോകുമ്പോൾ പോലീസുകാരന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ സ്വയരക്ഷാർത്ഥം വെടിവെച്ചു എന്നായിരുന്നു ഇവിടെയും ഔദ്യോഗിക വിശദീകരണം. സംശയിക്കണ്ട പിന്നിൽ അതേ സജ്ജനാർ തന്നെ. അപ്പോഴദ്ദേഹം സൈബരാബാദ് സിറ്റി പോലീസ് കമ്മീഷണർ. അതിക്രൂരമായ കൊലപാതകങ്ങൾ ചെയ്ത പ്രതികളായിരുന്നു രണ്ടു സംഭവങ്ങളിലും കൊല്ലപ്പെട്ടത്. ഇത് സ്വാഭാവിക ഏറ്റുമുട്ടലാണോ അതോ വ്യാജ ഏറ്റുമുട്ടലാണോ എന്നാരും ചോദിച്ചില്ല. രണ്ടിടത്തും സജ്ജനാരെ തേടിയെത്തിയത് പൂച്ചെണ്ടുകൾ, വലിയ സ്വീകരണങ്ങൾ, നായക പരിവേഷം, ഭരണ കൂടത്തിന്റെ മൗനാഭിനന്ദനം. ഇന്ന് തെലങ്കാനാ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തലപ്പത്തുള്ള സജ്ജനാർ ഒരുപക്ഷെ തന്റെ കരിയറിന്റെ അവസാന ദിവസങ്ങളിലായിരിക്കാം. പക്ഷെ എന്നെന്നും സജ്ജനാർ അറിയപ്പെടുക സമാനതകളില്ലാത്ത ക്രൂരതകൾക്ക് വിധേയരായ ഇരകൾക്ക് ശരവേഗതയിൽ നീതിനൽകിയ മഹാത്മാവ് എന്നനിലയിലാകും. കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി നൽകിയ പുണ്യ ജന്മം എന്ന നിലയിലായിരിക്കും.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

ആരാണ് മാതൃഭൂമി പൊക്കിക്കൊണ്ട് നടക്കുന്ന യോഗേന്ദ്ര യാദവ്

മോദിയല്ല മൂന്നാം തവണയെന്ന് കടുത്ത മോദി വിരുദ്ധർ പോലും പറയുന്നില്ല

2 mins ago

രാജ്യാന്തര അവയവ കച്ചവടക്കേസ് ! പിടിയിലായവർക്ക് പുറമെ മുഖ്യ സൂത്രധാരൻ കൂടിയുണ്ടെന്ന നിഗമനത്തിൽ പോലീസ് ! കേരളത്തിനകത്തും പുറത്തും വലവിരിച്ച് അന്വേഷണ സംഘം

രാജ്യാന്തര അവയവ കച്ചവടക്കേസില്‍ പിടിയിലായ രണ്ട് പ്രതികകളെക്കൂടാതെ മുഖ്യ സൂത്രധാരൻ കൂടിയുണ്ടെന്ന നിഗമനത്തിൽ പോലീസ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ…

54 mins ago

ബാർക്കോഴയിൽ ക്രൈം ബ്രാഞ്ച് പോര ! ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എം എം ഹസൻ ; ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം

ബാർ കോഴ ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം.ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും…

59 mins ago

ഫുജൈറയില്‍ മലയാളി യുവതി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ ! ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു

മലയാളി യുവതി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു…

1 hour ago

നാല് വ_യ_സു_കാ_ര_ന്റെ പിറന്നാൾ കേക്കിൽ ഹ-മാ-സ് ഭീ_ക_ര_ൻ അ-ബു ഉ-ബൈ-ദ-യു-ടെ ചിത്രം!

നാല് വ_യ_സു_കാ_ര_ന്റെ പിറന്നാൾ കേക്കിൽ ഹ-മാ-സ് ഭീ_ക_ര_ൻ അ-ബു ഉ-ബൈ-ദ-യു-ടെ ചിത്രം!

2 hours ago