ജനങ്ങളുടെ മുഖത്തു നോക്കി യാതൊരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം പടച്ചുവിടാൻ കമ്മികളെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
കേരളം കൊവിഡ് പ്രതിരോധത്തിൽ വൻപരാജയമാണെന്ന് സകലരും മനസ്സിലാക്കിയെങ്കിലും ഇതുവരെ കമ്മികൾക്ക് അത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അവരുടെ ഭാവനാത്മകമായ ലോകത്ത് കോവിഡിനെ പൊരുതി തോല്പിക്കുന്ന ഒരേയൊരു സംസ്ഥാനം ഇപ്പോഴും കേരളം ആണ്.
സാധാരണ അന്തം അണികൾ ഇതുപോലുള്ള ബുദ്ധിയില്ലായ്മ പറയുന്നതിൽ തെറ്റു പറയാനാവില്ല. കാരണം കമ്മ്യൂണിസ്റ്റ് ബുദ്ധിയല്ലേ അത്രയ്ക്കൊക്കെയേ കാണുള്ളൂ. പക്ഷെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മന്ത്രി ഔദ്യോഗിക പദവിയിലിരുന്നുകൊണ്ട് ചാനലായ ചാനലുകൾ മുഴുവൻ ശുദ്ധവിഡ്ഢിത്തരവും പച്ചക്കള്ളവും വിളമ്പുകയാണ്. അത് മറ്റാരുമല്ല ഈ കപ്പലിനൊരു കപ്പിത്താനുണ്ടെന്ന് ഗീർവാണം വിട്ട ആരോഗ്യമന്ത്രി വീണാജോർജ്ജ് ആണ്.
ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന ലൊട്ടുലൊടുക്ക് വാദമാണ് ഇപ്പോൾ അവര്‍ ഉയര്‍ത്തുന്നത്. അത്തരം മണ്ടത്തരങ്ങൾ കേട്ട് വിശ്വസിക്കുന്ന അന്തം കമ്മികൾ ഉണ്ടാവുമെന്നും എന്നാൽ കേരളത്തിലെ മുഴുവൻ ജനങ്ങളെയും അന്തം കമ്മികളായി കാണരുത് എന്നുമാണ് വീണാ ജോർജ്ജിനോട് പറയാനുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(TPR) 19% ന് മുകളില്‍ തുടരുമ്ബോഴും കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന സ്ഥിരം പല്ലവി യാതൊരുവിധ ഉളുപ്പുമില്ലാതെ ഇവർ പാടിക്കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം..?
140 കോടി ജനങ്ങളുള്ള ഭാരതത്തില്‍ കോവിഡ് മൂലം ഇന്നു വരെ മരണപ്പെട്ടത് 4,36,889 പേരാണ്. ജനസംഖ്യാനുപാതികമായ താരതമ്യത്തിന് വേണ്ടി സൂചിപ്പിച്ചാല്‍ പത്തു ലക്ഷത്തില്‍ 313 പേര്‍ എന്നതാണ് ദേശീയ മരണനിരക്ക്..
ഇനി കേരളത്തിലെ കണക്കുകൾ നോക്കിയാൽ 3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ ഇന്നുവരെ കോവിഡ് മൂലം മരണപ്പെട്ടത് 20,134 പേരാണ്. മരണനിരക്ക് പരിശോധിച്ചാല്‍ പത്തു ലക്ഷത്തില്‍ 575 പേര്‍.. അതായത് ദേശീയ ശരാശരിയുടെ ഏതാണ്ട് ഇരട്ടിയാണ് കേരളത്തിലെ മരണ നിരക്ക്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മരണനിരക്കില്‍ ഏറ്റവും കുറവ് കേരളമാണെന്ന് ആവര്‍ത്തിക്കുന്നത് ?
കണക്കുകളറിയാത്ത അന്തംകമ്മികളെ ആവേശത്തിലാറാടിച്ച് വാട്സപ്പ് സ്റ്റാറ്റസുകൾ കുത്തിനിറയ്ക്കാനല്ലാതെ ഈ പച്ചക്കള്ളം കൊണ്ട് എന്ത് ഉപയോഗമാണുള്ളത്?
ഇനി കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിക്കുകയാണെങ്കിൽ
6.84 കോടിയുള്ള കര്‍ണ്ണാടകയിലെ കോവിഡ് മരണങ്ങള്‍ 37231ആണ്. മരണനിരക്ക് പത്തു ലക്ഷത്തില്‍ 544.
7.88 കോടിയുള്ള തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങള്‍ 34814.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 442.
5.46 കോടിയുള്ള ആന്ധ്രാപ്രദേശിലെ കോവിഡ് മരണങ്ങള്‍ 13778.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 252.
കേരളത്തെക്കാള്‍ എത്രയോ ഭേദപ്പെട്ട നിലയിലാണ് കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്.
ഇനി കമ്മികൾ സ്ഥിരം ഉദാഹരിക്കുന്ന വർഗീയ സംസ്ഥാനങ്ങളായ ഗുജറാത്തിന്റെയും യുപിയുടെയും കണക്കു കൂടി നമുക്ക് നോക്കാം..
23.5 കോടിയുള്ള ഉത്തര്‍ പ്രദേശിലെ കോവിഡ് മരണങ്ങള്‍ 22794 ആണ്. മരണനിരക്ക് പത്തു ലക്ഷത്തില്‍ 97.
6.48 കോടിയുള്ള ഗുജറാത്തിലെ കോവിഡ് മരണങ്ങള്‍ 10080 ആണ്. മരണനിരക്ക് പത്തു ലക്ഷത്തില്‍ 155.
നിലവില്‍ കേരളത്തെക്കാള്‍ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന പ്രധാന സംസ്ഥാനം മഹാരാഷ്ട്രയാണ്. 11.21 കോടിയുള്ള മഹാരാഷ്ട്രയിലെ കോവിഡ് മരണങ്ങള്‍ 1.37 ലക്ഷം.
മരണനിരക്ക് പത്തു ലക്ഷത്തില്‍ 1220.
അരിയാഹാരം കഴിക്കുന്ന ബുദ്ധിയെങ്കിലും മലയാളിക്ക് ഉണ്ടെങ്കിൽ ചിന്തിക്കണം. ഒന്നു ഗൂഗിള്‍ ചെയ്താല്‍ ആര്‍ക്കും ഈ വസ്തുനിഷ്ടമായ കണക്കുകൾ യഥേഷ്ടം മനസ്സിലാക്കാം. എന്നിട്ടും പ്രബുദ്ധ ജനതയെ ഇനിയും പറ്റിക്കാന്‍ തന്നെയാണ് ഇടതു സര്‍ക്കാരിന്റെ തീരുമാനം.. ജനസംഖ്യാനുപാതികമായി മരണ നിരക്ക് കണക്കാക്കിയാലും ദേശീയ ശരാശരിയെക്കാള്‍ ഒരുപാട് മുകളിലാണ് കേരളത്തിന്റേത് എന്ന ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാക്കാനാവുന്ന യാഥാര്‍ത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണാജോർജ്ജ് ആവർത്തിക്കുന്നത് കേരളം കോവിഡ് പ്രതിരോധത്തിൽ വളരെയധികം മുൻ പന്തിയിൽ ആണെന്ന്.
വസ്തുതകളെ വളച്ചൊടിച്ചു, വെറും തള്ളലിലൂടെ മാത്രം കോവിഡിനെ പ്രതിരോധിക്കാമെന്ന തോന്നല്‍ ഇനിയും ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറല്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കണക്കുകള്‍ കണ്‍മുന്നില്‍ ഉള്ളപ്പോഴും ഇങ്ങനെ കള്ളം പറയുവാനുള്ള ഇവരുടെ ഉളുപ്പില്ലായ്മ സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല ഈ കോവിഡ് മഹാമാരിക്കെതിരെ ഒരു ചുക്കും ചെയ്യാൻ ഇവർക്ക് സാധിക്കില്ല എന്നു തന്നെയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

