Sunday, June 16, 2024
spot_img

തീവിലയിൽ പച്ചക്കറി; വിലക്കയറ്റം തടയാൻ സർക്കാരിന്റെ നെട്ടോട്ടം; തെങ്കാശിയിൽ നിർണ്ണായക ഉദ്യോഗസ്ഥതല ചർച്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ച് പച്ചക്കറി വില (Vegetable Price Hike). വിലക്കയറ്റം നിയന്ത്രിക്കാനുളള നെട്ടോട്ടത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ പച്ചക്കറി വിലക്കയറ്റം പിടിച്ചു നിർത്താൻ ഇന്ന് തമിഴ്നാട്ടിലെ തെങ്കാശിയിൽ ഉദ്യോഗസ്ഥതല യോഗം(meeting).രാവിലെ പത്തരയ്ക്ക് തെങ്കാശിയിലുള്ളതമിഴ്നാട് കൃഷിവകുപ്പിന്റെ ജോയിന്റ് ഡയറക്ടർ ഓഫീസിലാണ് യോഗം. ഹോർട്ടികോർപ് എംഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തമിഴ്നാട് കൃഷി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

തമിഴ്‌നാട്ടിലെ തെങ്കാശിയിലും, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണകേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഹോർട്ടികോർപ് എംഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തമിഴ്‌നാട്ടിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തുന്നത്. ഇടനിലക്കാരില്ലാതെ ശേഖരിക്കുന്ന പച്ചക്കറി ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയവ വഴി വിൽക്കാനാണ് സർക്കാർ ആലോചന. അടുത്തിടെ സർക്കാർ നേരിട്ട് പച്ചക്കറി സംഭരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കുറവുവന്നിരുന്നു. ഇതേ തുടർന്നാണ് സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം. അതേസമയം വിലക്കയറ്റം നിയന്ത്രിക്കാനുള്ള പണിപ്പെട്ട ശ്രമങ്ങൾ ഹോർട്ടികോർപ്പ് തുടരുകയാണ്.

Related Articles

Latest Articles