India

“പത്തൊമ്പതാമത്തെ വയസ്സിൽ പഠനം ഉപേക്ഷിച്ച് വെള്ളക്കാർക്കെതിരെ പോരാടിയ ധീരൻ ”; ഇന്ന് വെല്ലാളൂർ അണ്ണസ്വാമി സുന്ദരമെന്ന വീര നായകന്റെ ജന്മവാർഷികം

ഇന്ന് ഫെബ്രുവരി 2. വെല്ലാളൂർ അണ്ണസ്വാമി സുന്ദരമെന്ന വീര നായകന്റെ ജന്മവാർഷികദിനം (Vellalore Annaswamy Sundaram). പത്തൊമ്പതാമത്തെ വയസ്സിൽ പഠനം ഉപേക്ഷിച്ച് വെള്ളക്കാർക്കെതിരെ സമരത്തിനിറങ്ങിയ ധീരനാണ് അദ്ദേഹം. ഗാന്ധിജിയുടെ ഇഷ്ട അനുയായി എന്നും, മദൻ മോഹൻ മാളവ്യയുടെ വിശ്വസ്തൻ എന്നുമാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. അതേസമയം ബനാറസ് ഹിന്ദു സർവകലാശാല യുടെ ആദ്യ സെക്രട്ടറി കൂടിയായിരുന്നു വി.എ. സുന്ദരം.

ദക്ഷിണേന്ത്യൻ നഗരമായ കോയമ്പത്തൂരിൽ യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണരുടെ കുടുംബത്തിലാണ് സുന്ദരം 1896 ഫെബ്രുവരി 2 ന് ജനിച്ചത്. സുന്ദരത്തിന്റെ പിതാവ്, അഭിഭാഷകനായ അന്നസ്വാമി അയ്യർ ആണ്. ആദ്യകാലം മുതലേ സാഹിത്യത്തിലും കവിതയിലും അതീവ തത്പരനായിരുന്നു സുന്ദരം. അതോടൊപ്പം ഇംഗ്ലീഷ് ഭാഷയോട് അഭിനിവേശവും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ മദ്രാസിലെ പ്രശസ്തമായ പച്ചയ്യപ്പ കോളേജിൽ ചേർന്നു . പഠനത്തിന്റെ പാതിവഴിയിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1914 ഡിസംബറിൽ മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്തു. ഇതായിരുന്നു പിന്നീട് ജീവിതത്തെ മാറ്റിമറിച്ചത്.

അതേസമയം സുന്ദരത്തെ ഗാന്ധിജിയുടെ അനുയായി ആണ് അറിയപ്പെടുന്നത്. ലണ്ടനിലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, തന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ അബാസഡറായി സുന്ദരത്തെ യൂറോപ്പിലേക്ക് അയക്കാൻ ഗാന്ധി തീരുമാനിച്ചു. അങ്ങനെ അദ്ദേഹം 1931 ജൂണിൽ യൂറോപ്പിലൂടെ 7 മാസത്തെ യാത്രയ്ക്കായി ഇന്ത്യ വിട്ടു. ഇറ്റലിയിൽ വച്ച് അദ്ദേഹം മുസ്സോളിനിയെയും പയസ് പതിനൊന്നാമൻ മാർപാപ്പയെയും കാണുകയും, ഗിയോർനാലെ ഡി ഇറ്റാലിയയിലൂടെ ഗാന്ധിയുടെ സന്ദേശം വിശദീകരിക്കുകയും ചെയ്തു. ജർമ്മനിയിൽ അദ്ദേഹം കാസലിലും ബെർലിനിലും പൊതു പ്രസംഗങ്ങൾ നടത്തി.

സുന്ദരത്തിലൂടെ ഗാന്ധിയുടെ ആശയങ്ങൾ അറിഞ്ഞ ഐൻസ്റ്റീൻ മഹാത്മാവിന് ഒരു കത്ത് എഴുതി, അത് കൈമാറാൻ സുന്ദരത്തോട് ആവശ്യപ്പെട്ടു. സുന്ദരം സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ചെക്കോസ്ലോവാക്യ പാൻകിലേക്ക് പോയി, പ്രാഗിൽ പ്രസിഡന്റ്ടോമസ് മസാരിക്കിനെ കണ്ടു. ഇംഗ്ലണ്ടിലേക്ക് തുടർന്ന് അദ്ദേഹം രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിൽ ഗാന്ധിക്കൊപ്പം ചേർന്നു. മദൻ മോഹൻ മാളവ്യയ്ക്കൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തനായി സുന്ദരം, ഹാരോ, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പഠന യാത്രകളിൽ അദ്ദേഹം അനുഗമിച്ചു.

അതേസമയം 1916-ൽ ബനാറസ് സന്ദർശന വേളയിൽ മദൻ മോഹൻ മാളവ്യയുടെ ബനാറസ് ഹിന്ദു സർവ്വകലാശാല എന്ന പുതിയ സർവ്വകലാശാല സ്ഥാപിക്കാനുള്ള പദ്ധതിയിൽ സുന്ദരവും പങ്കുചേർന്നു . പദ്ധതിയുടെ ദേശസ്നേഹവും വിദ്യാഭ്യാസപരവുമായ കാഴ്ചപ്പാടിൽ ആകൃഷ്ടനായ സുന്ദരം, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയാവുകയും ചെയ്തു. ഇതിനിടയിൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ ആദ്യ സെക്രട്ടറി കൂടിയായി വി.എ. സുന്ദരം മാറുകയായിരുന്നു.

മതാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഐക്യം എന്ന ആശയമായിരുന്നു സുന്ദരത്തിന്റേത്‌. ഒരു ഘട്ടത്തിൽ അദ്ദേഹം ശക്തമായി ബ്രിട്ടീഷുകാരോട് പോരാടിയെങ്കിലും, ഇംഗ്ലീഷ് സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ആവേശകരമായ ആരാധകനായി അദ്ദേഹം തുടർന്നു, തന്റെ എല്ലാ മക്കളെയും ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചതിൽ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. എന്നാൽ തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, 1956-ൽ ബിഎച്ച്‌യുവിൽ നിന്ന് വിരമിച്ച ശേഷം, സുന്ദരവും ഭാര്യ സാവിത്രിയും ബോംബെയിലേക്ക്താമസം മാറുകയും അവരുടെ മൂത്ത മകനോടൊപ്പം അവരുടെ അവസാന വർഷങ്ങൾ ചിലവഴിക്കുകയും ചെയ്തു. ഇതിനിടയിൽ 1967 മാർച്ച് 11 ന് ബോംബെയിൽ വച്ചാണ് സുന്ദരം എന്ന ധീരനായ പോരാളി ഈ ലോകത്തോട് വിടപറഞ്ഞത്.

B4 Admin

Recent Posts

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

4 minutes ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

10 minutes ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

3 hours ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

3 hours ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

3 hours ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

20 hours ago