Friday, October 9, 2026

കനത്ത ആശങ്ക: ഇറ്റലിയിൽ നിന്നെത്തിയ വിമാനത്തിലെ 73 പേർക്ക് കോവിഡ്; സമാന സംഭവം വീണ്ടും

ദില്ലി: ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് (Covid) കോവിഡ്. അമൃത്‌സറിൽ എത്തിയ വിമാനത്തിലാണ് ഇത്രയധികം യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. റോമിൽ നിന്നാണ് അമൃത്‌സറിലേക്ക് വിമാനം എത്തിയത്. രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെത്തിയ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം. ഇറ്റലിയിലെ റോമില്‍ നിന്ന് വെള്ളിയാഴ്ചയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ 285 യാത്രക്കാര്‍ അമൃത്സറിലെത്തിയത്. വിമാനത്തിലെ 173 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടര്‍ വികെ സേഥിനെ ഉദ്ധരിച്ച്‌ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്‌തു.

കൊവിഡ് രോഗം വളരെയധികം ഗുരുതരമായ രാജ്യമാണ് ഇറ്റലി. ഇവിടെനിന്നും പോർച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് എയർവെയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലെത്തിയ ഭൂരിഭാഗം യാത്രക്കാർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles