Sunday, June 16, 2024
spot_img

“ഗാന്ധിജി ലോകത്തിന് നൽകിയത് അതുല്യമായ ജനാധിപത്യമൂല്യം, അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്തേകുന്നു”; ഗാന്ധി ജയന്തി ആശംസകൾ നേർന്ന് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

ദില്ലി: ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ഗാന്ധി ജയന്തി (Gandhi Jayanti) ആശംസകൾ നേർന്ന് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും. മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്തേകുന്നതാണെന്നും, ഭാരതത്തിന്റെ അഭിമാനമായി ഇന്നും അദ്ദേഹം നമ്മുടെയെല്ലാം മനസ്സിൽ ജീവിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“ഗാന്ധി ജയന്തി ദിനത്തിൽ ബഹുമാന്യനായ ബാപ്പുവിനെ വണങ്ങുന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ ആഗോള തലത്തിൽ അതീവ പ്രധാന്യമുള്ളതും, ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്തേകുന്നതുമാണ്, എല്ലാ ഭാരതീയർക്കും ഗാന്ധി ജയന്തി ആശംസകൾ”

https://twitter.com/narendramodi/status/1444103866107121665

പ്രധാനമന്ത്രിയ്ക്ക് പുറമെ രാഷ്ട്രപതിയും ഗാന്ധി ജയന്തി ആശംസകൾ നേർന്നു. മഹത്തായ നമ്മുടെ രാജ്യത്തിന്റെ രാഷ്‌ട്രപിതാവ് എന്ന പരമോന്നത സ്ഥാനമാണ് നാം മഹാത്മാഗാന്ധിക്ക് നൽകിയിരിക്കുന്നത്. അദ്ദേഹം ലോകത്തിന് സമ്മാനിച്ചത് അക്രമരാഹിത്യ സമരസിദ്ധാന്തങ്ങളും അഹിംസാ തത്വങ്ങളുമായിരുന്നു. അതുല്യമായ ജനാധിപത്യമൂല്യമായിരുന്നു ഗാന്ധിജി ലോകത്തിന് നൽകിയതെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. സ്വരാജ്യത്തിനായുള്ള സന്ധിയില്ലാത്ത സമരത്തിനൊപ്പം അയിത്തത്തിനെതിരേയും സാമൂഹ്യദുരാചരങ്ങൾക്കെതിരേയും മഹാത്മജി പൊരുതിയെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.

അതോടൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഗാന്ധിജയന്തി ആശംസകൾ നേർന്നു. ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിനെ വണങ്ങുന്നു. അസാമാന്യ ധൈര്യത്തിനുടമയായ അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടത്തിൽ മാതൃകാപരമായ നേതൃത്വമാണ് നൽകിയത്. ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിലും, സ്വയം പര്യാപ്തതയിലും നമുക്ക് പുന:രർപ്പണം നടത്താമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Latest Articles