Friday, May 3, 2024
spot_img

ഇൻഡി മുന്നണി രാജ്യം ഭരിക്കില്ല !മോദിയുടേത് മികച്ച ഭരണമെന്ന് വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷസഖ്യമായ ഇൻഡി മുന്നണി രാജ്യം ഭരിക്കില്ലെന്ന് എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശൻ. ജനവികാരം എൻഡിഎക്ക് അനുകൂലമാണെന്നും അയോദ്ധ്യ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും രാമ നാമ ജപത്തിലൂടെ രാജ്യം മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ ബിജെപിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരം പ്രവചനാതീതമാണ്. ആലപ്പുഴയിലേത് ത്രികോണ മത്സരമാകും. യുഡിഎഫിന്റെ കൂടുതൽ വോട്ട് ശോഭാ സുരേന്ദ്രന് ലഭിക്കും. ശോഭാ സുരേന്ദ്രൻ ഈഴവ സ്ഥാനാർത്ഥിയാണ്. താനുമായുള്ള ബന്ധം പറഞ്ഞാൽ ശോഭക്ക് ഗുണം ചെയ്യും. കേരളത്തിൽ സർക്കാർ വിരുദ്ധതയുണ്ട്. ഇതിനു മുൻപ് അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ സർക്കാർ വിരുദ്ധത ഉണ്ടായിട്ടുണ്ട്. ശബരിമല പ്രശ്നം , ശബളം മുടങ്ങിയത് പോലുള്ള കുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും വോട്ട് വന്നപ്പോള്‍ വാരികൊണ്ട് എൽഡിഎഫ് പോയി. അടിയുറച്ച ഇടത് വോട്ടുകളിൽ കോട്ടം തട്ടില്ല. എന്നാൽ പഴയ ഭൂരിപക്ഷം പലയിടത്തും എൽഡിഎഫിന് കിട്ടുമോ എന്ന് സംശയമാണ്.

ജനവികാരം എൻഡിഎക്ക് അനുകൂലമാണ്. അയോദ്ധ്യ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. രാമ നാമ ജപത്തിലൂടെ ഇന്ത്യ മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ ബിജെപിക്ക് സാധിച്ചു. മോദിയുടേത് മെച്ചപ്പെട്ട ഭരണമാണ്. ഭാര്യ മോദി ഭക്തയാണ്”

രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തെരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമായി. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മത്സരഫലം പ്രവചനാതീതമാണ്.

എസ്എൻഡിപി യോഗത്തിന് നിക്ഷ്പക്ഷ നിലപാടാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന് രാഷ്ട്രീയ നിലപാടില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരും യോഗത്തിൽ ഉണ്ട്. കേരളത്തെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട കാര്യം ഇല്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനം സമുദായം എടുക്കില്ല .” -വെള്ളപ്പള്ളി നടേശൻ പറഞ്ഞു.

Related Articles

Latest Articles