Wednesday, December 17, 2025

കോടിക്കണക്കിന് രൂപ തട്ടിച്ചു; തന്നെയും മകനെയും യോഗ നേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് പുതിയ കേസ്, വിശദീകരിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ : മഹേശന്റെ പല കാര്യങ്ങളും പുറത്തു പറയാൻ കൊള്ളാത്തവയാണെന്നും,കോടിക്കണക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളിൽ നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.തന്നെയും മകനെയും യോഗ നേതൃത്വത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് പുതിയ കേസ്. അഴിമതിക്കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തത്.

ഇതിന് താൻ എന്തു പിഴച്ചെന്നും വെള്ളാപ്പള്ളി ചോദിച്ചു. മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരെ പ്രതി ചേർത്ത് പുതിയ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ഇതോടെയാണ് വിശദീകരണ യോഗം വിളിച്ച് ചേർത്ത് വെള്ളാപ്പള്ളി കാര്യങ്ങൾ വ്യക്തമാക്കിയത്

Related Articles

Latest Articles