കൊട്ടാരക്കര: കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു . പുത്തൂര്‍ പൊലീസാണ് വിദ്യാര്‍ത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ ഏനാത്ത് വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ലൈസെന്‍സ് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ റദ്ദ് ചെയ്യുന്നതിനായുള്ള മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പുത്തൂര്‍ പൊലീസ് അറിയിച്ചു.
ഈ മാസം 23നാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്കായി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാം വിധം സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തുന്നത്. നിരവധി കുട്ടികള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനം നടക്കുമ്പോള്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടായിരുന്നില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ക്യാമ്പസില്‍ വാഹനം ഇടിച്ച് മരിച്ചതിനെ തുടര്‍ന്ന് കര്‍ശന നിയമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയിരുന്നു.

