ദില്ലി: പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ രാം ജത് മലാനി അന്തരിച്ചു.ഞായറാഴ്ച പുലർച്ചെയെോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം.95 വയസ്സായിരുന്നു.കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ക്ലോക്ക് മെഡിക്കൽ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
1923 സെപ്റ്റംബർ 14 ന് സിന്ധ് പ്രവിശ്യയിലെ സിഖാർപൂരിൽ ജനിച്ച രാം ബൂൾചന്ദ് രാം ജത് മലാനി സുപ്രീം കോടതി, ഹൈക്കോടതികൾ, വിചാരണ കോടതികൾ എന്നിവിടങ്ങളിൽ നിരവധി സുപ്രധാന കേസുകൾ വാദിച്ചുകൊണ്ട് നിയമരംഗത്തെ ധീരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.

