Kerala

കോവിഡിന്റെ പേരിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി പമ്പയിൽ സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി നൽകി ദേവസ്വം ബോർഡ്; പമ്പാ മണപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്; പ്രതിഷേധം ശക്തം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് എല്ലാ മേഖലകളിലും ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്നാലിപ്പോൾ കോവിഡിൻ്റെ പേരിൽ ഭക്തജനങ്ങൾക്ക് കർശന നിയന്തണങ്ങൾ ഏർപ്പെടുത്തി ആചാരനുഷ്ടാനങ്ങൾ നടത്താൻ അനുവദിക്കാതെ, പമ്പയിൽ (Pamba) സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി നൽകി ദേവസ്വം ബോർഡ്. എന്നാൽ മേള നടത്താൻ അനുവാദം നൽകിയ നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. ഏതു സ്വഭാവത്തിലുള്ള ട്രസ്റ്റാണെന്നു പോലും വൃക്തമാക്കാതെ കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ പമ്പയിൽ ദേവസ്വം ബോർഡിൻ്റെ സൗകര്യങ്ങൾ ഉപയോഗിച്ച് മേള നടത്താൻ അനുമതി നൽകിയതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി
വി ആർ രാജശേഖരനും വ്യക്തമാക്കി.

ഈ മാസം 19 മുതൽ 27 വരെ രാമ കഥാ മേള എന്ന പേരിലാണ് പണം വാങ്ങി കാർണിവൽ നടത്താൻ സ്വകാര്യ ട്രസ്റ്റിന് അനുവാദം നൽകിയിരിക്കുന്നത്. ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ദേവസ്വം ബോർഡും സർക്കാരും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിൻ്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ശേഷം കോവിഡിൻ്റെ അതി തീവ്ര മൂന്നാം ഘട്ടത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണെന്നും വിഎച്ച്പി ആരോപിച്ചു. ഇക്കാര്യങ്ങളിൽ ദേവസ്വംബോർഡ് വിജിലൻസ് അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണം എന്നും പ്രസ്താവനയിൽ സംഘടന ആവശ്യപ്പെട്ടു.

B4 Admin

Recent Posts

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

41 minutes ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

2 hours ago

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

3 hours ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

17 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

18 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

18 hours ago