Sunday, May 5, 2024
spot_img

നിയന്ത്രണങ്ങളോടെ ഒരു കർക്കടക വാവ് കൂടി: പിതൃബലിതർപ്പണം നാളെ

പിതൃക്കൾ ഉണരുന്ന കർക്കടക വാവുബലി നാളെ. പതിവ് തെറ്റിക്കാതെ പെരുമഴയുടെ അകമ്പടിയിലാണ് ഇത്തവണയും കർക്കിടക വാവ്. കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച അമാവാസിയിൽ പിതൃക്കൾക്ക് ബലികർമ്മങ്ങൾ ചെയ്യും. കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. പിതൃപൂജയ്‌ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് ദിനത്തിലാണ് പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണം നടത്തുക.

കൂടാതെ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാകില്ല. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നാണ് ബലി കർമ്മങ്ങൾ. നിയന്ത്രണങ്ങൾ പാലിക്കണം എന്നാണു സർക്കാർ നിർദേശം. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുൾപ്പെടെ തർപ്പണം നടത്താൻ ഇത്തവണയും അനുമതിയില്ല. ബലിയിടാൻ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളിൽ ഭക്തർക്ക് തിലഹോമം, പിതൃമോക്ഷ പൂജ, ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം തുടങ്ങിയ പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ അവസരം ഒരുക്കും.

അതേസമയം പകർച്ചവ്യാധിയുടെ കാലമായതിനാൽ ബലിതർപ്പണത്തിന് പരിമിതി ഏറെയാണ്, ആയതിനാൽ ബലിമണ്ഡപങ്ങളിൽ കൂടിചേർന്ന് ബലിതർപ്പണം നടത്താൻ ഇപ്പോൾ സാധ്യമല്ല. പിതൃക്കളുമായി രക്തബന്ധമുള്ള ആർക്കും കർക്കടക വാവ്ബലി അർപ്പിക്കാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ചോ തീർഥ സ്ഥലങ്ങളിൽ വെച്ചോ ബലിയർപ്പിക്കാൻ കഴിയില്ല. അപ്പോൾ പൂർവകാലത്തെപ്പോലെ വീട്ടിൽ തന്നെ ബലിതർപ്പണം നടത്തുകയെന്നാണ് നിർദ്ദേശം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles