India

അസദുദ്ദീന്‍ ഒവൈസി എംപിയുടെ പാര്‍ട്ടിയുടെ നേതാവിന്റെ മുഖത്ത് കറുത്ത പൊടിയെറിഞ്ഞ് പ്രതിഷേധക്കാർ; ആളുകൾ തന്നെ സ്നേഹിച്ചതെന്ന് വാരിസ് പത്താൻ

ഭോപ്പാൽ: അസദുദ്ദീന്‍ ഒവൈസി എംപിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ ദേശീയ നേതാവിന് നേരെ കറുത്ത പൊടി എറിഞ്ഞ് പ്രതിഷേധം. പാർട്ടിയുടെ ദേശീയ വക്താവും മുൻ എംഎൽഎയുമായ വാരിസ് പത്താന്റെ (AIMIM Leader Waris Pathan) മുഖത്താണ് കറുത്ത പൊടി എറിഞ്ഞ് പ്രതിഷേധം ഉണ്ടായത്. പത്താൻ ഖജരാനയിലെ ഒരു ദർഗയിൽ പ്രാർത്ഥന നടത്താൻ എത്തിയപ്പോഴാണ് സംഭവം നടന്നത്.

ദർഗയിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പത്താന്റെ സമീപത്തേക്ക് ഒരു യുവാവ് ചെല്ലുകയും പത്താന് മാല ചാർത്തിയ ശേഷം മുഖത്ത് കറുത്ത പൊടി കലർന്ന വസ്തു വാരിയിടുകയുമായിരുന്നു. സംഭവവമുമായി ബന്ധപ്പെട്ട് സമീപവാസിയായ സദ്ദാം(32) എന്നയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ സമൂഹത്തിൽ പത്താൻ നടത്തിയ വിവാദ പ്രസ്താവനകളിലും വിദ്വേഷപ്രസംഗത്തിലും തനിക്ക് അമർഷമുണ്ടെന്നും അതിനാലാണ് മുഖത്ത് കറുത്ത് ചായം തേച്ചതെന്നും സദ്ദാം വെളിപ്പെടുത്തി. എന്നാൽ ആളുകൾ തന്നെ സ്നേഹിക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു വാരിസ് പത്താന്റെ പ്രതികരണം. തിന്മയിൽ നിന്ന് രക്ഷിക്കാൻ അജ്ഞാതനായ ഒരാൾ തന്നെ മാല അണിയിക്കുകയും മുഖത്ത് കറുത്ത ചായം പൂശുകയുമായിരുന്നുവെന്ന് പത്താൻ പറഞ്ഞു.എന്നാൽ കൊലവിളി പ്രസംഗത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റേയും പേരിൽ ഇതിന് മുൻപും പത്താനെതിരെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

ഇതിന് മുൻപ് 100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താൻ 15 കോടി മുസ്ലീങ്ങൾ മതിയെന്ന കൊലവിളി പ്രസംഗം നടത്തിയ വാരിസ് പത്താനെതിരെ മുസ്ലീങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. വാരിസ് പറഞ്ഞ 15 കോടിയിൽ തങ്ങളില്ലെന്നായിരുന്നു അന്ന് പലരുടെയും പ്രതികരണം. സാമുദായിക കലാപമാണ് വാരിസിന്റെ ലക്ഷ്യമെന്ന് ആരോപണവുമുയർന്നിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ഇയാൾക്കെതിരെ പരസ്യമായ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

4 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

5 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

5 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

7 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

7 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

19 hours ago