Saturday, December 27, 2025

പീഡനത്തിന് ഇരയായ 19കാരി ജീവനൊടുക്കി; സംഭവം തളിപ്പറമ്പില്‍

കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ (POCSO) കേസിലെ ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്മെയിൽ ചെയ്തായിരുന്നു പീഡനം. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി. സംഭവത്തില്‍ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം യുവതിയുടെ മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നു പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles