Saturday, December 13, 2025

രണ്ടാം തവണയും രഞ്ജി കിരീടത്തില്‍ മുത്തമിട്ട് വിദര്‍ഭ

രണ്ടാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്ക്ക് അദ്ഭുതങ്ങളൊന്നും കാണിക്കാന്‍ സാധിച്ചില്ല, അതോടെ തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനാണ് ആദിത്യ സര്‍വാതെ ഉമേഷ് യാദവ് എന്നിവരടങ്ങിയ സംഘം എറിഞ്ഞിട്ടത്. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം.

രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് വിദര്‍ഭയ്ക്ക് ജയമൊരുക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യ സര്‍വാതെ, രണ്ടാം ഇന്നിങ്‌സില്‍ ആറുപേരെ പുറത്താക്കി. സര്‍വാതെ തന്നെയാണ് കളിയിലെ താരം. സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ഫൈനല്‍ തോല്‍വിയാണിത്. നേരത്തെ 2013-ലും 2016-ലും സൗരാഷ്ട്ര ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles