തിരുവനന്തപുരം: വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പണം തട്ടുന്ന സംഘത്തിനെതിരെ സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റ് അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ സുഹൃത്തും ആര്‍ട്ട് ഡയറക്ടറുമായ അനിലിന്റെ ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് താരം ലൈവില്‍ സംസാരിച്ചത്. അറിയാത്ത നമ്പറില്‍ അനിലിന് വീഡിയോ കോള്‍ വന്നു.
എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുന്നു. ഉടന്‍ തന്നെ അനില്‍ കോള്‍ കട്ട് ചെയ്തുവെങ്കിലും സ്‌ക്രീന്‍ഷോട്ടും എഡിറ്റഡ് വീഡിയോകളും അയച്ച് തന്ന് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതായി അനീഷ് ആരോപിക്കുന്നു. 11500 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി. ഇത്തരം ഭീഷണികള്‍ക്ക് ഇരയായ ഒരുപപാട് പേര്‍ സിനിമാ മേഖലയില്‍ ഉണ്ട്. ദയവായി അറിയാത്ത നമ്പറില്‍ നിന്ന് വരുന്ന വീഡിയോ കോളുകള്‍ ആരും എടുക്കരുതെന്നും അനീഷ് രവി മുന്നറിയിപ്പ് നല്‍കുന്നു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…