Monday, November 9, 2026

ഹോട്ടലിലേക്ക് ചാടിക്കയറിയ സിംഹം, റോഡില്‍ ചുറ്റിത്തിരിയുന്നു; വീഡിയോ വൈറല്‍ ‌| Lion In A Hotel At Junagadh

ജുനഗഡ്: ഹോട്ടലിലേക്ക് ചാടിക്കയറി ചുറ്റിത്തിരിയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഗുജറാത്തിലെ ജുനഗഡ് എന്ന സ്ഥലത്തെ സരോവർ പോർട്ടിക്കോ ഹോട്ടലിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സിംഹങ്ങളുടെ ഗിർ വന്യജീവി സങ്കേതത്തോടു ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമാണിത്.

ഹോട്ടലിലേക്കുള്ള അതിർത്തി ചുമര് ചാടിക്കടന്നാണ്‌ സിംഹം എത്തിയത്. അതേസമയം പുലർച്ചെ ആയതു കൊണ്ടും പുറത്ത് മനുഷ്യർ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹോട്ടലിന് അടുത്തു തന്നെ റെയിൽവേ സ്റ്റേഷനും ഉണ്ട്. നഗരത്തിലെ തിരക്കേറിയ ഭാഗം കൂടിയാണിത്. വൈറലായ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിൽ സമ്പർക്കം ഉണ്ടാവാനുള്ള ഇത്തരം സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ കാണാം

Related Articles

Latest Articles