Tuesday, December 16, 2025

തിരുവനന്തപുരം നഗരസഭ നിയമന അഴിമതി: കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിർദ്ദേശം; മേയറുടെയും ഡി.ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും

തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകി. അഴിമതി കേസിൽ മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും. വിജിലന്‍സ് മേധാവിയാണ് നിർദ്ദേശം നല്‍കിയത്. അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നും പ്രതിഷേധിച്ചു. ബിജെപി -യുഡിഎഫ് കൗണ്‍സിലര്‍മാരാണ് നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. നഗരസഭയിലേക്ക് ഒബിസി മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണീര്‍വാതക പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധത്തിനിടെ നഗരസഭയുടെ മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകനെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Related Articles

Latest Articles